Thursday, 30 October 2014

ചില ഇംഗ്ലീഷ് കൌതുകങ്ങള്‍

  • ഇംഗ്ലീഷില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍ ആരംഭിക്കുന്നത് എസ് (s) എന്ന അക്ഷരത്തില്‍ ആണ്
  • ജെ (j), ഐ (i) എന്നീ അക്ഷരങ്ങള്‍ക്ക് മുകളിലുള്ള കുത്തിനെ സൂപ്പര്‍ സ്ക്രിപ്റ്റ് ഡോട്ട് എന്നാണ് അറിയപ്പെടുന്നത്
  • LISTEN എന്ന ഇംഗ്ലീഷ് വാക്കിലും SILENT വാക്കിലും ഒരേ ഇംഗ്ലീഷ് അക്ഷരങ്ങളാണ് ഉള്ളത്
  • ഇംഗ്ലീഷില്‍ ഏറ്റവും ചെറിയ പൂര്‍ണ്ണ വാചകം "I AM" ആണ്
  • ഇംഗ്ലീഷില്‍ സാധാരണ ഉപയോഗത്തിലുള്ള ഏറ്റവും നീളം കൂടിയ, അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരാത്ത വാക്ക് "UNCOPYRIGHTABLE" ആണ്
  • ഇംഗ്ലീഷ് അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങളും ഉപയോഗിച്ച് എഴുതാന്‍ കഴിയുന്ന ഒരു വാചകം ആണ് " THE QUICK BROWN FOX JUMPS OVER THE LAZY DOG"
  • ഇംഗ്ലീഷ് അക്ഷരമാലയിലെ "M.T"എന്നീ രണ്ടു അക്ഷരങ്ങളില്‍ അവസാനിക്കുന്ന ഒരേ ഒരു വാക്ക് "DREAMT" ആണ്
  • ഒരു യഥാര്‍ത്ഥ വവ്വെല്‍ ഉപയോഗിക്കാതെ എഴുതാന്‍ കഴിയുന്ന ഏറ്റവും നീളം കൂടിയ വാക്ക് "RHYTHM"
  • ഒരു നിരയില്‍ മൂന്നു ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന വാക്കാണ്‌ "BOOKKEEPER"
  • A എന്ന അക്ഷരത്തില്‍ തുടങ്ങി A എന്ന അക്ഷരത്തില്‍ പേര് അവസാനിക്കാത്ത ഒരു രാജ്യമാണ് "AFGHANISTAN"

No comments:

Post a Comment